കുവൈത്ത് സിറ്റി: കുവൈത്തിലെ ഖുർതുബ (Qurtuba) പ്രദേശത്തെ രണ്ട് റോഡുകൾ അസ്ഫാൽറ്റ് പണികൾക്കായി താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഖുർതുബയിലെ ബ്ലോക്ക് ഒന്നിൽ, സ്ട്രീറ്റ് ഒന്നിൽ സ്ഥിതി ചെയ്യുന്ന ജാദ 6, ജാദ 8 എന്നീ റോഡുകളാണ് അടച്ചിടുന്നത്. റോഡുകളിൽ അവസാനഘട്ട അസ്ഫാൽറ്റ് പാളി സ്ഥാപിക്കുന്നതിനായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നവംബർ 17 ചൊവ്വാഴ്ച മുതൽ നവംബർ 18 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിവരെയാണ് റോഡുകൾ അടച്ചിടുക.ഈ വഴികളിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാർ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കേണ്ടിവരും.റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് താൽക്കാലിക നിയന്ത്രണമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.



