HomeCommunityപൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം സിറ്റി മേഖല സംയുക്ത ജനറൽ ബോഡിയും...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം സിറ്റി മേഖല സംയുക്ത ജനറൽ ബോഡിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി : പി സി ഡബ്ല്യു എഫ് കുവൈത്ത് ഘടകം സിറ്റി മേഖല ജനറൽ ബോഡി യോഗവും പൊതു സമ്മേളനവും 13 നവംബർ 2026 വെള്ളിയാഴ്ച ഫർവാനിയ ദുവൈഹി പാലസിസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു. വൈസ് പ്രസിഡന്റ് മുജീബ് എം.വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെയർമാൻ അഷ്‌റഫ് യു ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന മികച്ച ഉദ്ഘാടന പ്രസംഗമാണ് അദ്ദേഹം നടത്തിയത്.​ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. എ.ആർ.കെ മുഖ്യപ്രഭാഷണം നിർവഹിച്ചു.

കാലികപ്രസക്തമായ വിഷയങ്ങൾ കോർത്തിണക്കിയ അദ്ദേഹത്തിന്റെ പ്രഭാഷണം സദസ്സിന്റെ നിറഞ്ഞ കൈയ്യടി നേടി. യോഗത്തിൽ വെച്ച് പുതുതായി സംഘടനയിൽ ചേർന്ന രണ്ട് അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും ഡോ. എ.ആർ.കെ നിർവഹിച്ചു. തുടർന്ന് അംഗങ്ങളുടെ ‘സ്വാശ്രയ’ സംശയങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകുകയും, പി എം എസ് , പി സി ഡബ്ല്യു എഫ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനരീതി ചെയർമാൻ അഷ്‌റഫ് യു വിശദീകരിക്കുകയും ചെയ്തു.

പ്രസിഡന്റ്‌ അഷ്‌റഫ്‌ പി,​ട്രഷറർ അനൂപ്, വൈസ് ചെയർമാൻ സുമേഷ് എം വി എന്നിവർ ആശംസകൾ നേർന്നു. വൈസ് ചെയർമാൻ ടി.ടി നാസറിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജനറൽ സെക്രട്ടറി മുസ്തഫ എം.വി മേഖല പ്രവർത്തനങ്ങൾ വിശദീകരിച്ചു. സിറ്റി മേഖലാ കൺവീനർ ആബിദ് കെ.കെ സ്വാഗതവും ജോയിന്റ് കൺവീനർ അജിലീഷ് നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!