HomeGULFകുവൈത്തിൽ ബാച്ചിലർ താമസകേന്ദ്രങ്ങൾക്കെതിരെ നടപടി ശക്തം; 10 കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു, 34 മുന്നറിയിപ്പുകൾ നൽകി

കുവൈത്തിൽ ബാച്ചിലർ താമസകേന്ദ്രങ്ങൾക്കെതിരെ നടപടി ശക്തം; 10 കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു, 34 മുന്നറിയിപ്പുകൾ നൽകി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ പാർപ്പിട മേഖലകളിൽ നിയമവിരുദ്ധമായി ബാച്ചിലർമാരെ താമസിപ്പിക്കുന്ന കെട്ടിടങ്ങൾക്കെതിരെ അധികൃതർ പരിശോധനയും നടപടികളും ശക്തമാക്കി. ഫർവാനിയ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 10 കെട്ടിടങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മറ്റ് 34 കെട്ടിടങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയവും വൈദ്യുതി മന്ത്രാലയവും ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.വൈദ്യുതി വിച്ഛേദിച്ച കെട്ടിടങ്ങളിൽ മൂന്നെണ്ണം ഖൈത്താനിലും മൂന്നെണ്ണം സബാഹ് അൽ നാസറിലുമാണ്. റാബിയയിൽ രണ്ട് കെട്ടിടങ്ങളുടെയും ഫിർദൗസ്, ഒമരിയ മേഖലകളിൽ ഓരോ കെട്ടിടത്തിന്റെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന്റെ ഓഫീസിലെ സെൻട്രൽ ഓപ്പറേഷൻസ് ടീം അംഗവും ബാച്ചിലർ താമസ നിയന്ത്രണ സമിതി കോർഡിനേറ്ററുമായ എൻജിനീയർ മുഹമ്മദ് അൽ ജലാവിയാണ് നടപടികളുടെ വിശദാംശങ്ങൾ അറിയിച്ചത്.നിയമലംഘനം കണ്ടെത്തുന്ന കെട്ടിടങ്ങളുടെ വൈദ്യുതി ബന്ധം ഉടൻ വിച്ഛേദിക്കുകയല്ല ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യം കെട്ടിട ഉടമകൾക്ക് ഔദ്യോഗിക മുന്നറിയിപ്പ് നൽകും.

തുടർന്ന് കെട്ടിടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറും. പരിശോധനയിൽ നിയമവിരുദ്ധമായ ബാച്ചിലർ താമസം സ്ഥിരീകരിച്ചാൽ മാത്രമാണ് വൈദ്യുതി വിച്ഛേദിക്കുന്നത്.ഇതിനിടെ, നിയമലംഘനം സംശയിക്കുന്ന മറ്റ് 34 കെട്ടിടങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവ സംബന്ധിച്ച ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ ലഭിക്കുന്നതോടെ തുടർനടപടികൾ സ്വീകരിക്കും.

സ്വകാര്യ പാർപ്പിട മേഖലകളിൽ ബാച്ചിലർമാരെ നിയമവിരുദ്ധമായി താമസിപ്പിക്കുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സമാനമായ പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്ന കെട്ടിട ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!