HomeGULFകുവൈത്തിൽ ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് പ്രതിരോധ മന്ത്രി

കുവൈത്തിൽ ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് പ്രതിരോധ മന്ത്രി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അൽ സബാഹ് സന്ദർശിച്ചു.

കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ദരാജ് സാദ് അൽ ശുറൈയാനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില വിലയിരുത്തുന്നതിനും അവർക്ക് ലഭിക്കുന്ന ചികിത്സയും വൈദ്യസഹായവും സംബന്ധിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനുമായിരുന്നു സന്ദർശനം.

പരിക്കേറ്റവരുടെ നിലവിലെ ആരോഗ്യസ്ഥിതിയും നൽകിവരുന്ന ചികിത്സയുടെ വിശദാംശങ്ങളും മെഡിക്കൽ സംഘം മന്ത്രിയെ ധരിപ്പിച്ചു.പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനായി മെഡിക്കൽ ജീവനക്കാർ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.പരിക്കേറ്റ എല്ലാവരും എത്രയും വേഗം പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!