ഫുട്‍ബോള്‍ ആരാധകർക്ക് സന്തോഷവാർത്ത: മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റില്ലാത്തവര്‍ക്കും ഖത്തറില്‍ പ്രവേശിക്കാം

  • 06/12/2022ദോഹ: ഫുട്‍ബോള്‍ ആരാധകർക്ക് സന്തോഷവാർത്ത. മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് ഇല്ലാത്തവർക്ക് ഡിസംബര്‍ രണ്ടാം തീയ്യതി മുതല്‍ ഖത്തറില്‍ പ്രവേശിക്കാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പക്ഷേ ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണം. ഒപ്പം ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷനും നിര്‍ബന്ധമാണ്. 500 റിലായാണ് ഇതിനായുള്ള ഫീസ്.

ഖത്തറിന്റെ ഔദ്യോഗിക ഹയ്യാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഫുട്‍ബോള്‍ ആരാധകര്‍ക്ക് ഹയ്യാ കാര്‍ഡിന് അപേക്ഷ നല്‍കാം. ഇതിന് പുറമെ രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള വവിധ താമസ ഓപ്ഷനുകള്‍ qatar2022.qa/book എന്ന വെബ്‍സൈറ്റ് വഴി ബുക്ക് ചെയ്യാം. 

12 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ 500 റിയാല്‍ എന്‍ട്രി ഫീസ് നല്‍കണം. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് എന്‍ട്രി ഫീസ് വേണ്ട.

Related Articles