ഇന്ന് ലോക ഭക്ഷ്യ ദിനം

  • 16/10/2020

ഒക്ടോബര്‍ 16, ഇന്ന് ലോക ഭക്ഷ്യ ദിനമാണ്. ഇന്ന് ഈ ദിനത്തില്‍ പോലും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ജീവിക്കുന്ന ഒട്ടേറെപ്പേര്‍ നമുക്ക് ചുറ്റിലും ഉണ്ടാകും എന്നത് വാസ്തവമാണ്. എന്നാല്‍ മറ്റൊരു കൂട്ടരാകട്ടെ ഇതിന്റെ വിലയറിയാതെ  എന്നും ഭക്ഷണം പാഴാക്കി കളയുന്നു. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ ഒരു ലോകത്തേക്കാണ് മറ്റൊരു ഭക്ഷ്യദിനംകൂടി കടന്നെത്തുന്നത്. ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബര്‍ 16 നാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO ) രൂപീകരിച്ചത്. എല്ലാവര്‍ക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓര്‍മ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ചാണ് ഒക്ടോബര്‍ 16 ഭക്ഷ്യദിനമായി ആചരിക്കുന്നത്. 

കൊവിഡ് കാലത്തും ഭക്ഷണ വിളകള്‍ നല്ല രീതിയില്‍ പരിപാലിച്ച് ഉണ്ടാകുന്ന ഭക്ഷണ സാധനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്ന ഫുഡ് ഹീറോകള്‍ക്കാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ആദരമര്‍പ്പിച്ചിരിക്കുന്നത്. ആരോഗ്യകരമായി വളരുക,ഒരുമിച്ചു നിലനില്‍ക്കുക എന്നാതാണ് 2020 എഫ്എഒയുടെ മുദ്രാവാക്യം. 

Related Articles