റാഗി ദോശ തയ്യാറാക്കാം വളരെ ഈസിയായി; റെസിപ്പി പങ്കുവെച്ച് ശില്‍പ ഷെട്ടി

  • 17/10/2020

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നല്ലതാണ് റാഗികൊണ്ടുള്ള വിഭവങ്ങള്‍. മറ്റ് അന്നജാഹാരങ്ങളില്‍ ഇല്ലാത്ത അമിനോ ആസിഡുകള്‍, ഐസോല്യൂസിന്‍, മെഥിയോനൈന്‍, ഫിനൈല്‍ അലനൈന്‍ എന്നിവ റാഗിയിലുണ്ട്. കൂടാതെ കാല്‍സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവും റാഗിയില്‍ കൂടുതലാണ്. വളരെ എളുപ്പത്തില്‍ റാഗി കൊണ്ട് പല വിഭവങ്ങളും നമുക്ക് തയ്യാറാക്കാന്‍ സാധിക്കും. അത്തരത്തില്‍ വളരെ എളുപ്പത്തില്‍ തയ്യറാക്കാന്‍ സാധിക്കുന്ന ഒരു റാഗി ദോശയുടെ റെസിപ്പി പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡി സൂപ്പര്‍ താരം ശില്‍പ ഷെട്ടി. 

കുതിര്‍ത്ത വെച്ച 1 കപ്പ് റാഗിയും കാല്‍ കപ്പ് കുതിര്‍ന്ന ഉഴുന്ന് പരിപ്പും മൂന്ന് ടേബിള്‍ സ്പൂണ്‍ ചോറും, ഒരു ടീസ് പൂണ്‍ ഉലുവ കുതിര്‍ത്തതും ആവശ്യത്തിനുള്ള ഉപ്പും കുറച്ച് മല്ലിയിലയുമാണ് റാഗി ദോശ തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. കുതിര്‍ത്തി വെച്ച റാഗിയും ഉഴുന്നും ഉലുവയും ചോറും വെള്ളം ചേര്‍ത്ത് നന്നായി രാത്രയില്‍ അരച്ചെടുക്കണം.  ശേഷം മാവ് പുളിക്കാനായി വെയ്ക്കുക. പിന്നീട് രാവിലെ ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്ത് പാനില്‍ എണ്ണ പുരട്ടി ദോശ ചുട്ടെടുക്കം. ശേഷം ദോശ മല്ലിയിലകൊണ്ട് അലങ്കരിക്കാം.

Related Articles