സൂര്യാസ്തമയം ആഘോഷിച്ച് കോലിയും അനുഷ്കയും; ദുബായിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

  • 19/10/2020

ദുബായിയില്‍ സൂര്യാസ്തമയം ആഘോഷിക്കുന്ന വിരാട് കോലിയുടെയും അനുഷ്‌കയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാനാണ് വിരാട് കോലി ദുബായിയില്‍ എത്തിയത്. കോലിക്കൊപ്പം ഭാര്യ അനുഷ്‌ക്കയും ഉണ്ട്. രണ്ടു പേരും സൂര്യാസ്തമയം ആഘോഷിക്കുന്നതിന്റെ ചിത്രം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്‌സാണ് പകര്‍ത്തിയിരിക്കുന്നത്. 

ഫോട്ടോയ്ക്ക് ഒപ്പം സൂര്യാസ്തമയ ഐക്കണും റെഡ് ഹാര്‍ട്ട് ഐക്കണം കോലി ചേര്‍ത്തിട്ടുണ്ട്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് അനുഷ്‌ക ശര്‍മ്മ. കണ്‍മണിയെ വരവേല്‍ക്കാന്‍ പോകുന്ന വിവരം അനുഷ്‌ക ശര്‍മ്മയും കോലിയും ഓഗസ്റ്റ് മാസത്തിലാണ് ആരാധകരോട് പങ്കുവെച്ചത്.

Related Articles