സർക്കാർ സേവനങ്ങൾ 'സഹൽ' ആപ്പ് വഴി; 111 മില്യൺ ഇടപാടുകൾ പൂർത്തിയാക്കി

  • 16/09/2025



കുവൈത്ത് സിറ്റി: ഏകീകൃത സർക്കാർ ഇ-സർവീസസ് ആപ്പായ 'സഹൽ' 111 ദശലക്ഷം ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കി. 2.9 ദശലക്ഷം ഉപഭോക്താക്കളാണ് നിലവിൽ ഈ ആപ്പ് ഉപയോഗിക്കുന്നത്.

'സഹൽ' ആപ്പിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസിമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഈ വർഷം മാത്രം 'സഹൽ' വഴി 32 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇത് പ്ലാറ്റ്‌ഫോമിലുള്ള പൗരന്മാരുടെയും താമസക്കാരുടെയും വിശ്വാസത്തിന് തെളിവാണെന്നും സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ ഭരണകൂടത്തിനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരംഭത്തിൽ 123 സർക്കാർ സേവനങ്ങളുമായി തുടങ്ങിയ 'സഹൽ' ആപ്പിൽ ഇപ്പോൾ വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും നൽകുന്ന 460-ൽ അധികം സേവനങ്ങളുണ്ട്. ഇത് രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സർക്കാർ ആപ്ലിക്കേഷനായി 'സഹൽ'നെ മാറ്റി. കൂടാതെ ഇടപാടുകൾ വേഗത്തിലാക്കുന്നതിനും സർക്കാർ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും ഈ ആപ്പ് സഹായിക്കുന്നു.

Related News