കുവൈത്തിൽ പൊതുനിരത്തിൽ ഏറ്റുമുട്ടിയ രണ്ട് പ്രവാസികളെ നാടുകടത്തും

  • 16/09/2025



കുവൈത്ത് സിറ്റി: തിരക്കേറിയ കുവൈത്ത് തെരുവിൽ ഏറ്റുമുട്ടിയ രണ്ട് ഈജിപ്ഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്താൻ ഒരുങ്ങുന്നു. പരസ്യമായ ഈ ഏറ്റുമുട്ടൽ പൊതുജനങ്ങളെയും യാത്രക്കാരെയും അമ്പരപ്പിച്ചു. ഇത് റോഡിൽ ഗതാഗതം സ്തംഭിക്കാൻ കാരണമായി.

സംഭവസ്ഥലത്ത് ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ എത്തുകയും രണ്ട് പേരെയും പിടികൂടുകയും ചെയ്തു. പ്രകോപനമില്ലാതെയായിരുന്നു ഇവർ പരസ്പരം ആക്രമിച്ചത്. രാജ്യത്ത് ആരും നിയമത്തിന് അതീതരല്ലെന്നും, ഇത്തരം പ്രവർത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്നും അധികാരികൾ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത ഈജിപ്ഷ്യൻ പൗരന്മാരെ നാടുകടത്താനാണ് നിലവിലെ തീരുമാനം.

Related News