ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്നും പുതിയ രുചികള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മല്‍. ചിലര്‍ക്ക് വെജിറ്റേറിയന്‍ വിഭവങ്ങളാണ് ഇഷ്ടമെങ്കില്‍ മറ്റ് ചിലര്‍ക്ക് നോണ്‍വെജ് ഭക്ഷണങ്ങളോടായിരിക്കും കൂടുതല്‍ പ്രിയം. ഭക്ഷകാര്യത്തില്‍ താന്‍ എടുത്ത പുതിയ തീരുമാനം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം ഭൂമി പട്‌നേക്കര്‍. നോണ്‍വെജ് കഴിക്കുന്ന ശീലം ഒഴിവാക്കാന്‍ പോകുന്നു എന്നതാണ് താരത്തിന്റെ പുതിയ തീരുമാനം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഒരുപാട് തവണ വെജിറ്റേറിയനാകണമെന്ന് തിരുമാനിച്ചതാണ്. എന്നാല്‍ തനിക്ക് അതിന് സാധിച്ചിരുന്നില്ല. തന്റെ ശീലങ്ങളായിരുന്നു അതിന്റെ കാരണം. എന്നാല്‍ ഇപ്പോള്‍ മറ്റ് ജീവികളോട് അനുകമ്പ കാണിക്കാന്‍ ശീലിച്ചിരിക്കുകയാണ്. ആ സാഹചര്യത്തില്‍ മാംസം കഴിക്കുന്നത് ഒരു നല്ല ശീലം അല്ല എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഭൂമി പറയുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?