ആരും സഹായിക്കാന്‍ ഇല്ലാതെ ഈ കൊറോണ കാലത്തും റൊട്ടി വിറ്റ് ജീവിതം തള്ളി നീക്കുകയാണ് 80 വയസ്സുള്ള ഭഗവാന്‍ ദേവി എന്ന മുത്തശ്ശി. റൊട്ടി വാല അമ്മ എന്ന പേരിലാണ് ഈ വയോധിക അറിയപ്പെടുന്നത്. റൊട്ടിയും ചോറു കറിയും ഒക്കെ വിറ്റാണ് ഇത്രയും നാള്‍ ജീവിതച്ചെലവുകള്‍ കണ്ടെത്തിയിരുന്നതെങ്കിലും ഇപ്പോള്‍ കൊറോണയായതോടെ അവസ്ഥ വീണ്ടും മോശമായി. ആഗ്രയിലെ സെന്റ് ജോണ്‍സന്‍ കോളെജിന് സമീപം വഴിയോരത്തിരുന്നാണ് ഭഗവാന്‍ ദേവി കച്ചവടം നടത്തുന്നത്. കൊറോണയായതോടെ ആരും ഭക്ഷണം വാങ്ങിക്കാന്‍ വരുന്നില്ല. രണ്ട് മക്കള്‍ ഉണ്ടെങ്കിലും അവര്‍ തിരിഞ്ഞു നോക്കുന്നില്ല. ഭര്‍ത്താവ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. തന്നെ സഹായിക്കാന്‍ ആരും ഇല്ല. ആരെങ്കിലും സഹായിക്കാന്‍ ഉണ്ടെങ്കില്‍ തനിക്ക് ഈ ഗതി വരില്ലായിരുന്നു. പലപ്പോഴായി ഈ സ്ഥലം ഒഴിഞ്ഞു പോകാന്‍ പറയുന്നു. എന്നാല്‍ എങ്ങോട്ട് പോകും എന്ന് അറിയില്ല. ഒരു കട കിട്ടിയാല്‍ സ്ഥിരമായി അവിടെ കച്ചവടം ചെയ്യാമായിരുന്നു എന്നും റൊട്ടി വാല അമ്മ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?