സോയ ബിരിയാണി ടേസ്റ്റിയായി ഉണ്ടാക്കാം…

  • 05/02/2020

പലതരം ബിരിയാണികൾ നമ്മൾ കഴിക്കാറുണ്ട്. പറഞ്ഞു വരുമ്പോൾ ഇതിൽ ഭൂരിഭാഗവും നോൺവെജ് ബിരിയാണികളാണ്. എന്നാൽ, വെജ് മാത്രം കഴിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് സോയ ബിരിയാണി.

ചേരുവകൾ

രണ്ട് കിലോ ബിരായാണി അരി
തേങ്ങപ്പാൽ
ഗരംമസാല
പെരും ജീരകം
ഒരു മുറി നാരങ്ങ

ഒരു കിലോ സോയ ചങ്‌സ്
ഒരു വലിയ സ്പൂൺ മുളക് പൊടി
ചെറിയ സ്പൂൺ മഞ്ഞൾപൊടി
രണ്ടു കഷ്ണം ഇഞ്ചി
മൂന്ന് കപ്പ് ചെറിയ ഉള്ളി
100 ഗ്രാം പച്ചമുളക്
ഒരു കപ്പ് തൈര്
നാല് സവാള
ഒരു പിടി മല്ലിയില
ഉപ്പ ആവശ്യത്തിന്

തയാറാക്കുന്ന വിധം

സോയ ചങ്‌സ് തിളച്ചവെള്ളത്തിൽ ഇട്ട് വേവിക്കുക. വെള്ളം പിഴഞ്ഞു കളഞ്ഞ സോയ ചങ്‌സിൽ പാകത്തിന് ഉപ്പും ഒരു വലിയ സ്പൂൺ മുളക് പൊടിയും ഒരു ചെറിയ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് പുരട്ടിവയ്ക്കുക. ശേഷം ഇവ എണ്ണയിലിട്ട് വറുത്തു കോരിയെടുക്കുക.

ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക് മല്ലിയില എന്നില തൈരിൽ ചേർത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പും സവാള അരിഞ്ഞ് വറുത്തതും ചേർത്ത ശേഷം സോയക്കഷ്ണങ്ങൾ വെള്ളം ചേർത്ത് വേവിക്കാൻ വയ്ക്കുക.

ഇനി റൈസ് തയാറാക്കാം

കഴുകിയെടത്ത ബിരിയാണി അരി പാകത്തിനു ഉപ്പും വെള്ളവും ചേർത്ത് വേവിക്കാൻവയ്ക്കുക. പകുതി വെന്ത റൈസ് വെള്ളം തോരാൻവച്ച ശേഷം ഒരു തേങ്ങ ചുരണ്ടിയെടുത്ത പാലും ഒരു ചെറിയ സ്പൂൺ ഗരംമസാല പൊടിച്ചതും പെരും ജീരകം പൊടിച്ചതും നാരങ്ങ നീരും ചേർത്ത് വേവിക്കുക.
റൈസ് പാകമായ ശേഷം …ആദ്യം ചോറ് , അതിനു മുകളിൽ തയാറാക്കവച്ചിരിക്കുന്ന മസാല എന്നിവ ചേർത്ത് സേർവ് ചെയ്യാം…

Related Articles