രാജ്യത്തിൻറെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾക്ക് സഹായകമാകുന്ന സാങ്കേതികതയിൽ ഇപ്പോൾ വളർന്നു വരുന്ന ഒരു സവിശേഷതയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI). പ്രതിരോധസേനയിൽ പലതരത്തിലുള്ള ആവശ്യങ്ങൾക്കായി അമേരിക്കയുടെ 'ഡിപ്പാർട്മെന്റ് ഓഫ് ഡിഫെൻസും' (DOD) മറ്റ് രാജ്യങ്ങളും പലതരത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പ്ളിക്കേഷനുകൾ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ്.രഹസ്യാന്വേഷണ ശേഖരണവും വിശകലനവും, ലോജിസ്റ്റിക്സ്, സൈബർ പ്രവർത്തനങ്ങൾ, കമാൻഡും നിയന്ത്രണവും, വിവിധതരം സെമിയട്ടോണമസ്, ഓട്ടോണമസ് വാഹനങ്ങൾ എന്നി മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു. ഇപ്പോൾ ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ മിലിട്ടറി ഓപ്പറേഷനുകളിൽ ഇതിനോടകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി തുടങ്ങി. കില്ലർ റോബോട്ടുകൾ ഭാവിയിൽ വരുവാൻ പോകുന്ന ഒന്നാണ് കില്ലർ റോബോട്ടുകൾ. ഈ പുതിയ സാങ്കേതികതയെപ്പറ്റി ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ടുകൾ ഇതിനുമുൻപ് അവതരിപ്പിച്ചിരുന്നു. അമേരിക്കയുടെ പ്രതിരോധസേനയിൽ ഇനി വരുവാനായി പോകുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ സാന്നിധ്യമാണ് എന്നാണ് ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നത്. ഈ പുതിയ സാങ്കേതികതയെ അറിയപ്പെടുന്നത് "എയ്‌ഡഡ് ത്രറ്റ് റെക്കഗ്നിഷൻ ഫ്രം മൊബൈൽ കോഓപ്പറേറ്റീവ് ആൻഡ് ഓട്ടോണമസ് സെൻസറുകൾ" അഥവാ (ATR-MCAS) എന്നാണ്. കരസേനയുടെ പ്ലാനുകളും ഓപ്പറേഷൻ നടത്തുന്നതിനുമായി അമേരിക്കൻ പ്രതിരോധസേന വികസിപ്പിച്ചെടുത്ത ഒരു പുതിയ മിലിറ്ററി ടെക്നോളോജിയാണ് ഇത്.ഇത് പുറത്തുള്ള വായുവിന്റെ ശൃംഖലയുമായി ബന്ധപ്പെടുത്തിയും സെൻസറുകൾ പിടിപ്പിച്ച വാഹനങ്ങളുമായി വരുന്നു, ഭീക്ഷണികളെയും മറ്റും കണ്ടെത്തുന്നതിനും പട്ടാളക്കാരെ തിരിച്ചറിയുവാനും ഇതിന് സാധിക്കുന്നു. ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സപ്പോർട്ട് ഏജന്റുകൾ പരിശോധിക്കുന്നു തുടർന്ന് ഏത് ഭീക്ഷണിക്കാണ് മുൻതൂക്കം നൽകേണ്ടത് എന്നുള്ള വിവരം തിരികെ നൽകുന്നു. എ.ഐ കമ്മ്യൂണിറ്റിയുമായി കരസേനയുടെ ബന്ധം ശക്തമാക്കുവാനായി AITF ഈ കഴിഞ്ഞ വർഷമാണ് രംഗത്ത് കൊണ്ടുവന്നത്."നിലവിലുള്ള ഓട്ടോനോമസ് സിസ്റ്റത്തേക്കാളും എന്തുകൊണ്ടും മികച്ചതും വളരെ വ്യത്യസ്തവുമാണ് ATR-MCAS, ഇത് ഒരു ആവശ്യത്തിനായി മാത്രം ഉപയോഗപ്പെടുത്തുക എന്ന ശ്രേണിയിൽ ഒതുങ്ങി നിൽക്കുന്നില്ല", AITF ന്റെ ഓട്ടോണമസ് സിസ്റ്റംസ് ലീഡ് ലെഫ്റ്റനന്റ് കേണൽ ക്രിസ് ലോറൻസ് ഒരു പ്രസ്താവനയിൽ വിശദീകരിച്ചു. ഓപ്പറേഷൻ നടത്തേണ്ട സ്ഥലത്തെ കുറിച്ച് രഹസ്യനോഷണം നടത്തുവാനും, ഏരിയ ഡിഫെൻസ് സർവെയ്‌ലൻസ് മിഷൻ നടത്തുമ്പോൾ അവിടം നീരീക്ഷിക്കുവാനും ഇതിന് കഴിയും."രഹസ്യനോഷണത്തിനായും, മിഷനുകൾ നീരീക്ഷിക്കുവാനും, പ്രധാനപ്പെട്ട ടാർഗെറ്റുകൾ പരിശോധിക്കാനും ഈ സിസ്റ്റം ഉപയോഗപ്പെടുത്തുന്നു. ഇത് പട്ടാളക്കാരുടെ ഏതാവസ്ഥയെയും അതിജീവിക്കാനും പ്രശ്നങ്ങൾ തരണം ചെയ്യുവാനും സഹായകമാകുന്നു". ഈ പുതിയ സാങ്കേതികത ഏത് സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകും, കരസേനയുടെ പത്രക്കുറിപ്പിൽ പറഞ്ഞു.എന്തായാലും ATR-MCAS ഇപ്പോൾ ഈ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും കുറച്ചകലെയാണ്. വസ്തുതകളെ തിരിച്ചറിയുവാനും അത് തരംതിരിക്കുവാനുമായി അൽഗോരിതത്തെ ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൈനികരുടെ "കോഗ്നിറ്റീവ് ലോഡ്" കുറയ്ക്കാൻ സഹായിക്കുന്ന ഒരു സഹപ്രവർത്തകനായി പ്രവർത്തിക്കാൻ ഈ സിസ്റ്റം ആത്യന്തികമായി വിഭാവനം ചെയ്യുന്നുവെന്ന് ലോറൻസ് ഫെഡ്‌സ്കോപ്പിനോടായി പറഞ്ഞു.ഓഗ്മെന്റഡ് ഇന്റലിജൻസ് എന്ന ആശയത്തെ ഈ അൽഗോരിതം പ്രവർത്തികമാക്കുന്നു. കൂടുതൽ മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിന്യാസങ്ങളെക്കുറിച്ച് മനുഷ്യകേന്ദ്രീകൃതമായ കാഴ്ചപ്പാട് നൽകാൻ ഇതിന് കഴിയും. ഇത് കില്ലർ റോബോട്ടുകളുടെ വികസനത്തിന് ഒരു വഴിത്തിരിവായി തീരും. കഴിഞ്ഞയാഴ്ച ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ആൻഡ്രൂ യാങ് ഇത്തരത്തിലുള്ള മാരകമായ സ്വയംഭരണ ആയുധങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ പേര് പട്ടികയിൽ ചേർക്കുവാൻ ഇടയാക്കി. ഭാവിയിൽ ആർട്ടിഫീഷ്യൽ ഇന്റലിജസുമായി ബന്ധപ്പെട്ട പലതരത്തിലുള്ള നെറ്വർക്കുകൾ യുദ്ധക്കളത്തിൽ ഉപയോഗിക്കപ്പെടാം എന്ന കാര്യത്തിൽ തെല്ലും സംശയമില്ല. ഇത്തരത്തിൽ യുദ്ധത്തിൽ അനവധി എ.ഐ സവിശേഷതകൾ ഉപയോഗപ്പെടുത്തുക എന്ന കാര്യം കൊണ്ടെത്തിക്കുന്നത് - ഇന്റർനെറ്റ് ഓഫ് ബാറ്റിൽ തിങ്ങ്സ് (IOBT) എന്ന ഒരു പുതിയ തലത്തിലാണ്. യുദ്ധക്കളത്തിൽ സംഭവിക്കുന്ന ഒരു മാറ്റമാണ് 'ഇന്റർനെറ്റ് ഓഫ് ബാറ്റിൽ തിങ്ങ്സ്' (IOBT). യുദ്ധക്കളത്തിൽ ഇത്തരത്തിലുള്ള ഇന്റലിജൻസ് സവിശേഷത ഒരു വലിയ വിപ്ലവം സൃഷ്ട്ടിക്കും എന്നത് ഒരു യാഥാർഥ്യമാണ്.ചുരുക്കി പറഞ്ഞാൽ, ചെറിയ കില്ലർ റോബോട്ടുകൾ മുതൽ വസ്തുക്കൾ വഹിക്കുവാൻ ശേഷിയുള്ള വലിയ വാഹനങ്ങളിൽ വരെ ഇത് ഉപയോഗപ്പെടുത്തുന്നു. പലതരത്തിലുള്ള ഓട്ടോണോമസ് മിലിറ്ററി വാഹനങ്ങൾ വികസിപ്പിക്കുന്നതിനായും കൂടാതെ വേഗതയേറിയതും കൃത്യമായ തീരുമാനങ്ങൾക്കുമായി ചൈന ഇപ്പോൾ കൂടുതലായി ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. റോബോട്ടിക്സ് എന്ന സവിശേഷതയിൽ ശ്രദ്ധയുറപ്പിച്ച് ഇപ്പോൾ റഷ്യയും ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
രാജ്യത്തിൻറെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾക്ക് സഹായകമാകുന്ന സാങ്കേതികതയിൽ ഇപ്പോൾ വളർന്നു വരുന്ന ഒരു സവിശേഷതയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI). പ്രതിരോധസേനയിൽ പലതരത്തിലുള്ള ആവശ്യങ്ങൾക്കായി അമേരിക്കയുടെ 'ഡിപ്പാർട്മെന്റ് ഓഫ് ഡിഫെൻസും' (DOD) മറ്റ് രാജ്യങ്ങളും പലതരത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പ്ളിക്കേഷനുകൾ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ്.രഹസ്യാന്വേഷണ ശേഖരണവും വിശകലനവും, ലോജിസ്റ്റിക്സ്, സൈബർ പ്രവർത്തനങ്ങൾ, കമാൻഡും നിയന്ത്രണവും, വിവിധതരം സെമിയട്ടോണമസ്, ഓട്ടോണമസ് വാഹനങ്ങൾ എന്നി മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു. ഇപ്പോൾ ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ മിലിട്ടറി ഓപ്പറേഷനുകളിൽ ഇതിനോടകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി തുടങ്ങി. കില്ലർ റോബോട്ടുകൾ ഭാവിയിൽ വരുവാൻ പോകുന്ന ഒന്നാണ് കില്ലർ റോബോട്ടുകൾ. ഈ പുതിയ സാങ്കേതികതയെപ്പറ്റി ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ടുകൾ ഇതിനുമുൻപ് അവതരിപ്പിച്ചിരുന്നു. അമേരിക്കയുടെ പ്രതിരോധസേനയിൽ ഇനി വരുവാനായി പോകുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ സാന്നിധ്യമാണ് എന്നാണ് ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നത്. ഈ പുതിയ സാങ്കേതികതയെ അറിയപ്പെടുന്നത് "എയ്‌ഡഡ് ത്രറ്റ് റെക്കഗ്നിഷൻ ഫ്രം മൊബൈൽ കോഓപ്പറേറ്റീവ് ആൻഡ് ഓട്ടോണമസ് സെൻസറുകൾ" അഥവാ (ATR-MCAS) എന്നാണ്. കരസേനയുടെ പ്ലാനുകളും ഓപ്പറേഷൻ നടത്തുന്നതിനുമായി അമേരിക്കൻ പ്രതിരോധസേന വികസിപ്പിച്ചെടുത്ത ഒരു പുതിയ മിലിറ്ററി ടെക്നോളോജിയാണ് ഇത്.
ഇത് പുറത്തുള്ള വായുവിന്റെ ശൃംഖലയുമായി ബന്ധപ്പെടുത്തിയും സെൻസറുകൾ പിടിപ്പിച്ച വാഹനങ്ങളുമായി വരുന്നു, ഭീക്ഷണികളെയും മറ്റും കണ്ടെത്തുന്നതിനും പട്ടാളക്കാരെ തിരിച്ചറിയുവാനും ഇതിന് സാധിക്കുന്നു. ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സപ്പോർട്ട് ഏജന്റുകൾ പരിശോധിക്കുന്നു തുടർന്ന് ഏത് ഭീക്ഷണിക്കാണ് മുൻതൂക്കം നൽകേണ്ടത് എന്നുള്ള വിവരം തിരികെ നൽകുന്നു. എ.ഐ കമ്മ്യൂണിറ്റിയുമായി കരസേനയുടെ ബന്ധം ശക്തമാക്കുവാനായി AITF ഈ കഴിഞ്ഞ വർഷമാണ് രംഗത്ത് കൊണ്ടുവന്നത്.
"നിലവിലുള്ള ഓട്ടോനോമസ് സിസ്റ്റത്തേക്കാളും എന്തുകൊണ്ടും മികച്ചതും വളരെ വ്യത്യസ്തവുമാണ് ATR-MCAS, ഇത് ഒരു ആവശ്യത്തിനായി മാത്രം ഉപയോഗപ്പെടുത്തുക എന്ന ശ്രേണിയിൽ ഒതുങ്ങി നിൽക്കുന്നില്ല", AITF ന്റെ ഓട്ടോണമസ് സിസ്റ്റംസ് ലീഡ് ലെഫ്റ്റനന്റ് കേണൽ ക്രിസ് ലോറൻസ് ഒരു പ്രസ്താവനയിൽ വിശദീകരിച്ചു. ഓപ്പറേഷൻ നടത്തേണ്ട സ്ഥലത്തെ കുറിച്ച് രഹസ്യനോഷണം നടത്തുവാനും, ഏരിയ ഡിഫെൻസ് സർവെയ്‌ലൻസ് മിഷൻ നടത്തുമ്പോൾ അവിടം നീരീക്ഷിക്കുവാനും ഇതിന് കഴിയും."
രഹസ്യനോഷണത്തിനായും, മിഷനുകൾ നീരീക്ഷിക്കുവാനും, പ്രധാനപ്പെട്ട ടാർഗെറ്റുകൾ പരിശോധിക്കാനും ഈ സിസ്റ്റം ഉപയോഗപ്പെടുത്തുന്നു. ഇത് പട്ടാളക്കാരുടെ ഏതാവസ്ഥയെയും അതിജീവിക്കാനും പ്രശ്നങ്ങൾ തരണം ചെയ്യുവാനും സഹായകമാകുന്നു". ഈ പുതിയ സാങ്കേതികത ഏത് സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകും, കരസേനയുടെ പത്രക്കുറിപ്പിൽ പറഞ്ഞു.
എന്തായാലും ATR-MCAS ഇപ്പോൾ ഈ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും കുറച്ചകലെയാണ്. വസ്തുതകളെ തിരിച്ചറിയുവാനും അത് തരംതിരിക്കുവാനുമായി അൽഗോരിതത്തെ ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൈനികരുടെ "കോഗ്നിറ്റീവ് ലോഡ്" കുറയ്ക്കാൻ സഹായിക്കുന്ന ഒരു സഹപ്രവർത്തകനായി പ്രവർത്തിക്കാൻ ഈ സിസ്റ്റം ആത്യന്തികമായി വിഭാവനം ചെയ്യുന്നുവെന്ന് ലോറൻസ് ഫെഡ്‌സ്കോപ്പിനോടായി പറഞ്ഞു.
ഓഗ്മെന്റഡ് ഇന്റലിജൻസ് എന്ന ആശയത്തെ ഈ അൽഗോരിതം പ്രവർത്തികമാക്കുന്നു. കൂടുതൽ മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിന്യാസങ്ങളെക്കുറിച്ച് മനുഷ്യകേന്ദ്രീകൃതമായ കാഴ്ചപ്പാട് നൽകാൻ ഇതിന് കഴിയും. ഇത് കില്ലർ റോബോട്ടുകളുടെ വികസനത്തിന് ഒരു വഴിത്തിരിവായി തീരും. കഴിഞ്ഞയാഴ്ച ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ആൻഡ്രൂ യാങ് ഇത്തരത്തിലുള്ള മാരകമായ സ്വയംഭരണ ആയുധങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ പേര് പട്ടികയിൽ ചേർക്കുവാൻ ഇടയാക്കി.
ഭാവിയിൽ ആർട്ടിഫീഷ്യൽ ഇന്റലിജസുമായി ബന്ധപ്പെട്ട പലതരത്തിലുള്ള നെറ്വർക്കുകൾ യുദ്ധക്കളത്തിൽ ഉപയോഗിക്കപ്പെടാം എന്ന കാര്യത്തിൽ തെല്ലും സംശയമില്ല. ഇത്തരത്തിൽ യുദ്ധത്തിൽ അനവധി എ.ഐ സവിശേഷതകൾ ഉപയോഗപ്പെടുത്തുക എന്ന കാര്യം കൊണ്ടെത്തിക്കുന്നത് - ഇന്റർനെറ്റ് ഓഫ് ബാറ്റിൽ തിങ്ങ്സ് (IOBT) എന്ന ഒരു പുതിയ തലത്തിലാണ്. യുദ്ധക്കളത്തിൽ സംഭവിക്കുന്ന ഒരു മാറ്റമാണ് 'ഇന്റർനെറ്റ് ഓഫ് ബാറ്റിൽ തിങ്ങ്സ്' (IOBT). യുദ്ധക്കളത്തിൽ ഇത്തരത്തിലുള്ള ഇന്റലിജൻസ് സവിശേഷത ഒരു വലിയ വിപ്ലവം സൃഷ്ട്ടിക്കും എന്നത് ഒരു യാഥാർഥ്യമാണ്.
ചുരുക്കി പറഞ്ഞാൽ, ചെറിയ കില്ലർ റോബോട്ടുകൾ മുതൽ വസ്തുക്കൾ വഹിക്കുവാൻ ശേഷിയുള്ള വലിയ വാഹനങ്ങളിൽ വരെ ഇത് ഉപയോഗപ്പെടുത്തുന്നു. പലതരത്തിലുള്ള ഓട്ടോണോമസ് മിലിറ്ററി വാഹനങ്ങൾ വികസിപ്പിക്കുന്നതിനായും കൂടാതെ വേഗതയേറിയതും കൃത്യമായ തീരുമാനങ്ങൾക്കുമായി ചൈന ഇപ്പോൾ കൂടുതലായി ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. റോബോട്ടിക്സ് എന്ന സവിശേഷതയിൽ ശ്രദ്ധയുറപ്പിച്ച് ഇപ്പോൾ റഷ്യയും ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?