സൈബർ രംഗത്തും ഭിഷണി ഉയർത്തി കൊറോണ, കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്നു !

  • 05/02/2020

ലോകത്ത് കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തെ മുതലെടുത്ത് സൈബർ ക്രിമിനലുകൾ. കൊറോണ വൈറസിനെ കുറിച്ചും സ്വീകരിക്കേങ്ങ മുന്നൊരുക്കങ്ങളെ കുറിച്ചുമുള്ള സന്ദേസങ്ങളിലൂടെ വൈറസ് കമ്പ്യൂട്ടറുകളിലേക്കും മറ്റു ഡിവൈസുകളിലേയ്ക്കും നുഴഞ്ഞുകയറുന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്യാസ്പർസ്കിയുടെ നിരീക്ഷണ സംഘമാണ് ഫയലുകളിലൂടെ വൈറസുകൾ കടന്നുകയറുന്നതായി കണ്ടെത്തിയത്. എംപി4, പിഡിഎഫ് തുടങ്ങിയ ഫയലുകൾ വഴിയാണ് ഇത്തരത്തിൽ വൈറസുകൾ ഡിവൈസുകളിലേയ്ക്ക് കടന്നുകയറുന്നത്.ചുരുക്കം ചില കമ്പ്യൂട്ടറുകൾ മാത്രമാണ് ഇപ്പോൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ കൊറോണ വൈറസിനെ കുറിച്ചും സ്വീകരിയ്ക്കേണ്ട മുൻ‌കരുതലുകളെ കുറിച്ചും അറിയാൻ ആളുകൾ ശ്രമിയ്ക്കും എന്നതിനാൽ കൂടുതൽ ഡിവൈസുകൾ ആക്രമിക്കപ്പെട്ടേക്കാം എന്നാണ് സൈബർ വിദഗ്ധർ ചൂണ്ടീക്കാട്ടുന്നത്.

Related Articles