നൊവൽ കൊറോണ വൈറസിന്റെ ജീനോം സീക്വൻസിങ്ങിനു ഇന്ത്യൻ ഗവേഷകർ തുടക്കം കുറിച്ചു

  • 04/08/2020

ന്യൂഡൽഹി : നൊവൽ കൊറോണ വൈറസ് ഒരു പുതിയതരം വൈറസാണ്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെപ്പറ്റിയും മനസ്സിലാക്കാൻ ഗവേഷകർ ശ്രമങ്ങൾ നടത്തിയവരികെയാണ് . രാജ്യത്ത്, ശാസ്ത്രീയ-വ്യാവസായിക ഗവേഷണ കേന്ദ്ര (CSIR)ത്തിനു കീഴിലുള്ള രണ്ടു സ്ഥാപനങ്ങൾ ഈ വൈറസിന്റെ ജനിതക ഘടനയെപ്പറ്റി കൂടുതൽ അറിയാനുള്ള ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ഹൈദരാബാദിലെ, സെന്റര് ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബയോളജി (CCMB), ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (IGIB) എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ്ഈ ഗവേഷണങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

കൊറോണ വൈറസിന്റെ ഉത്ഭവം, അതിന്റെ ചലനാത്മകത, മറ്റുള്ള വൈറസുകളെ അനുകരിക്കുന്നതിൽ അതിനുള്ള വേഗത എന്നിവ മനസ്സിലാക്കാൻ ഈ പഠനങ്ങൾ, തങ്ങളെ സഹായിക്കുമെന്ന് CCMB ഡയറക്ടർ ഡോ രാകേഷ് മിശ്ര അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതികവിദ്യ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന "ഇന്ത്യ സയൻസ് വയറിലെ" മുതിർന്ന ശാസ്ത്രജ്ഞൻ ജ്യോതി ശർമയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസ് എത്ര വേഗമാണ് രൂപപ്പെടുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട ഭാവി വശങ്ങൾ എന്തെന്നും ഈ പഠനങ്ങളിലൂടെ മനസിലാക്കാനാവും.

ഒരു പ്രത്യേക ജീവജാലത്തിന്റെ, ജനിതകഘടനയിലെ മുഴുവൻ ഡി എൻ എ ശ്രേണികളെയും തിരിച്ചറിയാനായി ഉപയോഗപ്പെടുത്തുന്ന രീതിയാണ് "ഹോൾ ജീനോം സീക്വൻസിങ്( whole genome sequencing). കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ സാമ്പിളുകൾ കണ്ടെത്തി, അത് സീക്വൻസിങ് കേന്ദ്രങ്ങളിൽ ലഭ്യമാക്കേണ്ടതുണ്ട്. ജീനോം സീക്വൻസിങിന് ഇത്തരത്തിലുള്ള ധാരാളം സാമ്പിളുകൾ ആവശ്യമാണ് .

ജീനോം സീക്വൻസിങ്ങുമായി ബന്ധപ്പെട്ടു CCMB-ലും, IGIB ലും മൂന്ന് മുതൽ നാലു വരെ ഗവേഷകർ തുടർച്ചയായി പഠനങ്ങൾ നടത്തിവരികയാണ്. മൂന്നുമുതൽ നാലു ആഴ്ചയ്ക്കുള്ളിൽ 200 മുതൽ 300 വരെ ജീൻ ഐസൊലേറ്റുകളെ വേർതിരിച്ചെടുക്കാൻ ഗവേഷകർക്ക് സാധിക്കും. കൊറോണ വൈറസിന്റെ സ്വഭാവത്തെപ്പറ്റിഒരു അന്തിമരൂപം നല്കാൻ ഇത് സഹായകമാവും. ഇതിനായി, രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത വൈറസുകൾ ലഭ്യമാക്കാൻ പൂനെയിലെ ദേശീയ വൈറോളജി ഇന്സ്ടിട്യൂട്ടിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് ലഭ്യമാകുന്നതോടെ രാജ്യത്തെ മുഴുവൻ ഭാഗങ്ങളെയും ഉൾപ്പെടുത്തി വൈറസിനെ സംബന്ധിച്ച വലുതും, തെളിഞ്ഞതുമായ ഒരു ചിത്രം രൂപീകരിക്കാൻ ഗവേഷകർക്ക് സാധിക്കും. വൈറസിന്റെ വംശാവലിക്ക് രൂപം നൽകാനും ഇത് സ്ഥാപനങ്ങളെ സഹായിക്കും.

ഈ വൈറസ് എവിടെ നിന്നെത്തി, അതിന്റെ വ്യത്യസ്ത രൂപങ്ങൾ, ഉപവിഭാഗങ്ങളിൽ തന്നെ ശക്തമായത് ഏത്, ദുര്ബലമായത് ഏത് എന്നൊക്കെ തിരിച്ചറിയാൻ ഈ പഠനങ്ങളിലൂടെ ഗവേഷകർക്ക് സാധിക്കുമെന്ന് ഡോ മിശ്ര അറിയിച്ചു. വൈറസിനെ കൂടുതൽ മനസിലാക്കാനുള്ള തന്ത്രപ്രധാനമായ ചില വിവരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നും, ഐസൊലേഷൻ പ്രക്രിയ കൂടുതൽ ഫലവത്തായി നടപ്പാക്കാൻ ഇതുസഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു പുറമെ പരിശോധന ശേഷിയിലും ഇൻസ്റ്റിറ്റ്യൂട്ട് വർധന വരുത്തിയിട്ടുണ്ട്. വലിയ വിഭാഗം ആളുകൾക്കാണ് ഇവിടെ പരിശോധന നടത്തുന്നത്

Related Articles