ഭക്ഷണം എന്നത് ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിനാല്‍ ഓരോ വിഭാഗക്കാര്‍ക്കും അവരുടേതായ ഭക്ഷണവും ഭക്ഷണ രീതികളും ഉണ്ട്. അതിനാല്‍ തന്നെ നമ്മുടെ ഭക്ഷണത്തെ ആരെങ്കിലും കുറ്റം പറയുന്നതു കേട്ടാല്‍ നമുക്ക് അതില്‍ ദേഷ്യം വരും. ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെ ചൊല്ലിയാണ് ട്വിറ്ററില്‍ ഇപ്പോള്‍ വലിയ രീതിയില്‍ വാക്‌പോര് നടക്കുന്നത്. ലോകത്തിലെ ഏറ്റവും ബോറിംഗായ ഭക്ഷണം ഇഡ്ഡലിയാണെന്ന് ഒരു വിദേശി പറഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ചരിത്രകാരനും അധ്യാപകനുമായ എഡ്വേഡ് ആന്‍ഡേഴ്‌സനാണ് ഇഡ്ഡലിയെ കുറ്റപ്പെട്ടി ട്വീറ്റ് ചെയതത്. തങ്ങളുടെ ഇഷ്ടവിഭവത്തെ കുറ്റം പറഞ്ഞതില്‍ അമര്‍ഷം പൂണ്ട ദക്ഷിണേന്ത്യക്കാര്‍ ഇതിനെ ഏറ്റെടുത്തു. ഇതിനെതിരെ പ്രതികരിച്ചവരുടെ കൂട്ടത്തില്‍ ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരും ഉണ്ടായിരുന്നു. മകന്‍ ഇഷാന്റെ ട്വീറ്റ് കണ്ട ശശി തരൂര്‍ അത് ഏറ്റുപിടിക്കുകയും അതിന് മറുപടി നല്‍കുകയും ചെയ്തു. സംസ്‌കാരം എന്നത് നേടിയെടുക്കാന്‍ പ്രയാസമാണ്. ഈ മനുഷ്യനോട് എനിക്ക് ദയ തോന്നുന്നു. ജീവിതം എന്തായിരിക്കും എന്ന് അദ്ദേഹത്തിന് അറിയില്ല എന്നുമായിരുന്നു ഇഡ്ഡലി വിവാദത്തില്‍ തരൂരിന്റെ പ്രതികരണം. കൂടാതെ എങ്ങനെയാണ് ഇഡ്ഡലി കഴിക്കേണ്ടത് എന്നതിനെക്കുറിച്ചും തരൂര്‍ ആന്‍ഡേഴ്‌സന് പറഞ്ഞുകൊടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?