പ്ലാസ്റ്റിക് വേണ്ട; സമൂഹമാധ്യമത്തില്‍ താരമായി വാഴയിലയില്‍ വിളമ്പിയ ഐസ്‌ക്രീം

  • 14/10/2020

വാഴയിലയില്‍ കുമ്പിള്‍ കുത്തി അതില്‍ വിളമ്പിയ ഐസ്‌ക്രീമിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നോര്‍വെയില്‍ നിന്നുള്ള മുന്‍ പരിസ്ഥിതി മന്ത്രി എറിക് സൊലെയിം ആണ് വാഴയിലയില്‍ വിളമ്പിയ ഐസ്‌ക്രീമിന്റെ ചിത്രം പങ്കുവെച്ചത്. കോണ്‍ രൂപത്തില്‍ വാഴയില കൊണ്ട് പാത്രം ഉണ്ടാക്കി അതിലാണ് ഐസ്‌ക്രീം നിറച്ചിരിക്കുന്നത്. അതൊടൊപ്പം മുളകൊണ്ടുള്ള ഒരു സ്പൂണും ചിത്രത്തില്‍ കാണാന്‍ സാധിക്കും. 

ചിത്രം ഇന്ത്യയില്‍ നിന്നും പകര്‍ത്തിയതാണെന്നും ഇത്തരത്തിലുള്ള പലകാര്യങ്ങള്‍ക്കും നമുക്ക് പ്ലാസ്റ്റിക്കിന്റെ ആവശ്യം ഇല്ലെന്നും ചിത്രത്തോടൊപ്പം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മലയാളികള്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. 

Related Articles