ഫ്രഷ് ആപ്പിളുകളുടെ രുചി തേടി ശില്‍പ ഷെട്ടി; മണാലിയില്‍ നിന്നുള്ള ദൃശ്യം പങ്കുവെച്ച് താരം

  • 15/10/2020

കൃത്യമായ ഫിറ്റ്‌നസ് പിന്തുടരുന്നവരാണ് ബോളിവുഡിലെ മിക്ക നടിമാരും. അതില്‍ പ്രധാനിയാണ് ശില്‍പ ഷെട്ടി. ഭക്ഷണ പ്രിയകൂടിയായ ശില്‍പ ഷെട്ടി മണാലിയിലെ ആപ്പിള്‍ തോട്ടത്തിനിടയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ആപ്പിള്‍ തോട്ടത്തിനിടയിലൂടെ നടന്ന് അവിടെ നിന്നു തന്നെ ഫ്രഷ് ആപ്പിളുകള്‍ പറിച്ച് കഴിക്കുകയാണ് താരം. ആപ്പിളുകള്‍ രുചികരമാണ് എന്നും വിഡിയോയില്‍ ശില്‍പ ഷെട്ടി പറയുന്നുണ്ട്. 

കഴിഞ്ഞ ദിവസങ്ങളില്‍ മണാലിയില്‍ നിന്നും പ്രഭാതക്ഷണമായി ദോശയും മറ്റ് ദക്ഷിണേന്ത്യന്‍ വിഭവങ്ങളും കഴിക്കുന്നതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഭക്ഷണ പ്രിയയായ ശില്‍പ ഷെട്ടിയുടെ കുക്കിംഗ് വീഡിയോയും ഫിറ്റ്‌നസും വീഡിയോയകളും എന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

Related Articles