നിപ സംശയം; മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടേക്ക്, ഉന്നതതല യോഗം ചേരും

  • 11/09/2023

 വീണ്ടും നിപ വൈറസ് സംശയത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട്ടേക്ക് തിരിച്ചു. കോഴിക്കോട്ടെത്തി മന്ത്രി ഉടൻ സ്ഥിതിഗതികള്‍ വിലയിരുത്തും. ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. രാവിലെ 10.30നാണ് കോഴിക്കോട് ഉന്നതതല യോഗം ചേരുന്നത്.


കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ സംശയത്തില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളില്‍ 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

Related News