രാജസ്ഥാനില്‍ മുൻ കോണ്‍ഗ്രസ് എം.പി ജ്യോതി മിര്‍ധ ബി.ജെ.പിയില്‍ ചേര്‍ന്നു. നാഗൗറില്‍ നിന്നുള്ള എംപിയായിരുന്ന ജ്യോതി 2014ലും 2019ലും ഈ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. തിങ്കളാഴ്ച ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി ഇൻചാര്‍ജ് അരുണ്‍ സിംഗ്, രാജസ്ഥാൻ പാര്‍ട്ടി അധ്യക്ഷൻ സി.പി ജോഷി എന്നിവരുടെ സാന്നിധ്യത്തിലാണ് ജ്യോതി ബി.ജെ.പിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കുകയാണെന്നും തെറ്റായ ദിശയിലേക്ക് പോകുന്നുവെന്നും ജ്യോതി ആരോപിച്ചു. "രാഷ്ട്ര നിര്‍മാണത്തില്‍ ഞങ്ങള്‍ക്ക് പങ്ക് വഹിക്കാൻ ആഗ്രഹമുണ്ട്, കോണ്‍ഗ്രസില്‍ ഇതിന് അവസരങ്ങള്‍ കുറവാണ്," രാജസ്ഥാനിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ജ്യോതി അവിടുത്തെ സാഹചര്യം നല്ലതല്ലെന്നും പറഞ്ഞു. ഞങ്ങളുടെ പ്രവര്‍ത്തകര്‍ അവഗണിക്കപ്പെട്ടു. പലരും ശ്വാസം മുട്ടി കോണ്‍ഗ്രസ് വിട്ടു'' ജ്യോതി വ്യക്തമാക്കി.
പടിഞ്ഞാറൻ രാജസ്ഥാനിലെ ശക്തമായ രാഷ്ട്രീയ കുടുംബമാണ് ജ്യോതി മിര്‍ധയുടേത്. ഈ മേഖലയിലെ കോണ്‍ഗ്രസിന്‍റെ പര്യായമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാഥുറാം മിര്‍ധയുടെ ചെറുമകളാണ് അവര്‍. 1977 ലെ ജനതാ പാര്‍ട്ടി തരംഗത്തില്‍ ജയിച്ച ഏക നേതാവായിരുന്നു അവര്‍.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ലോക്‌സഭാ സ്ഥാനാര്‍ഥിയായിരുന്നു ജ്യോതി എൻഡിഎ സ്ഥാനാര്‍ഥി ഹനുമാൻ ബെനിവാളിനോട് പരാജയപ്പെട്ടിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?