സംസ്ഥാനത്ത് വവ്വാല്‍ സര്‍വ്വേ നടത്തും; കേന്ദ്ര സംഘം നാളെ എത്തും

  • 12/09/2023

കേന്ദ്ര ആരോഗ്യ മന്ത്രി ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വവ്വാല്‍ സര്‍വ്വേ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. കേന്ദ്ര സംഘങ്ങള്‍ നാളെ എത്തും. പൂനെ എൻ.ഐ.വിയുടെ മൊബൈല്‍ ടീം രാവിലെ 8.30 ന് എത്തുമെന്നാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അസ്വഭാവിക മരണം സംഭവിച്ചവരുടെ പരിശോധനാഫലം ഇന്ന് രാത്രി എട്ടരയോടെ ലഭിക്കും.


അതിനിടെ അസ്വാഭാവിക പനി മൂലം ആദ്യം മരണപ്പെട്ട ആളുടെ സമ്ബര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്ത് വിട്ടു. 158 ആളുകള്‍ അടങ്ങുന്ന സമ്ബര്‍ക്ക പട്ടികയാണ് പുറത്ത് വിട്ടത്. ഇതില്‍ 127 ആളുകള്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇവരില്‍ കൂടുതലും സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ളവരാണ്. എന്നാല്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല. രണ്ടാമത്തെ മരണത്തില്‍ പത്ത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ഏഴ് പേര്‍ ചികിത്സയിലാണ്. മൂന്ന് പേര്‍ കൂടി ചികിത്സ തേടിയിട്ടുണ്ട്.

മൂന്ന് കേന്ദ്ര സംഘങ്ങളും ഐ.സി.എ.ആര്‍ ചെന്നൈയുടെ ടീമും നാളെ എത്തും. ഇത് പരിശോധന എളുപ്പമാക്കുമെന്ന് മന്ത്രി പറഞ്ഞു. സമ്ബര്‍ക്കത്തിലുള്ളവര്‍ക്ക് രോലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില് അറിയിക്കണം. ആവശ്യമെങ്കില്‍ കണ്ടെൻമെന്റ് സോണ്‍ കാര്യം ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

Related News