ഗതാഗത വകുപ്പിനും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനവുമായി മുകേഷ് എംഎല്‍എ

  • 12/09/2023

ഗതാഗത മന്ത്രി ആന്റണി രാജുവിനും മുൻ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും ഗതാഗത വകുപ്പിനുമെതിരെ വിമര്‍ശനവുമായി എം മുകേഷ് എംഎല്‍എ. അപകടാവസ്ഥയിലായ കൊല്ലം കെഎസ്‌ആര്‍ടിസി ബസ്റ്റ് സ്റ്റാൻഡ് കെട്ടിടം നവീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ വിമര്‍ശനം.


എംഎല്‍എ എന്ന നിലയില്‍ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടു. എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നല്‍കാം എന്ന് പറഞ്ഞ് വകുപ്പിന് കത്ത് നല്‍കുകയും ചെയ്തു. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചു. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തി. എന്നിട്ടും നടപടിയില്ലെന്നാണ് മുകേഷ് എംഎല്‍എയുടെ വിമര്‍ശനം.

കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല. യാത്രികര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നില്‍ക്കാൻ കഴിയുന്ന മിനിമം സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. അത് നല്‍കാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Related News