കുവൈറ്റ് ദേശീയദിനാഘോഷം; വാഹനത്തിൽ പതാകകൾ സ്ഥാപിക്കുന്നത് നിയമലംഘനം

  • 21/02/2024കുവൈത്ത് സിറ്റി: ദേശീയ ദിനാങോഷങ്ങളുടെ ഭാ​ഗമായി കർശന നിർദേശങ്ങൾ നൽകി ആഭ്യന്തര മനാത്രാലയം. വാഹനത്തിൽ പതാകകൾ സ്ഥാപിക്കുന്നത് സുരക്ഷാ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതോടൊപ്പം വാട്ടർ പിസ്റ്റൾ, വാട്ടർ ബലൂൺ എന്നിവയുടെ വിൽപ്പന നിരോധിക്കാൻ വാണിജ്യ-വ്യവസായ മന്ത്രാലയം തീരുമാനം പുറപ്പെടുവിച്ചു. പൊതുതാൽപ്പര്യം കണക്കിലെടുത്ത് ഫെബ്രുവരി 20 മുതൽ മാർച്ച് 31 വരെയാണ് ഇവയുടെ വിൽപ്പനയും ഉപയോ​ഗവും നിരോധിച്ചിട്ടുള്ളത്. എല്ലാ തരത്തിലുമുള്ള വാട്ടർ പിസ്റ്റളുകൾ, വെള്ളം നിറച്ച ചെറിയ ബലൂണുകൾ, പടക്കങ്ങൾ പോലുള്ള അപകടകരമായ വസ്തുക്കൾ, പൈറോടെക്നിക് എയർ ബലൂണുകൾ, ബ്ലേഡഡ് ആയുധങ്ങൾ, റൈഫിളുകൾ, സമാനമായ പിസ്റ്റളുകൾ, വാളുകൾ, കഠാരകൾ ഉൾപ്പെടെയുള്ളവയാണ് നിരോധനത്തിൽ ഉൾപ്പെടുന്നത്.

Related News