കുവൈത്തിലെ ജിയോടൂറിസത്തിൻ്റെ പുനരുജ്ജീവനത്തിന് ആഹ്വാനം ചെയ്ത് ജിയോളജിസ്റ്റുകൾ

  • 20/04/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ജിയോടൂറിസത്തിൻ്റെ പുനരുജ്ജീവനത്തിന് ആഹ്വാനം ചെയ്ത് ജിയോളജിസ്റ്റുകൾ. ജിയോടൂറിസം ഭൂപടത്തിൽ കുവൈത്തിനെ ഒരു സുപ്രധാന സ്ഥാനത്ത് എത്തിക്കുന്ന തരത്തിൽ വിനോദസഞ്ചാരപരമായും സാമ്പത്തികമായും പ്രയോജനപ്പെടുത്താൻ കഴിയുന്ന ഭൂമിശാസ്ത്രപരമായ സൈറ്റുകൾ രാജ്യത്തുണ്ട് എന്നാണ് ജിയോളജിസ്റ്റുകൾ വ്യക്തമാക്കുന്നത്. 

ഉബൈദ് സംസ്കാരം പഠിക്കുമ്പോൾ 8,000 അല്ലെങ്കിൽ 10,000 വർഷത്തിലേറെ പഴക്കമുള്ള ജൽ അൽ സൂർ മേഖലയിലെ ജനസംഖ്യാ സാന്നിധ്യം ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് വിദ​ഗ്ധർ ഇക്കാര്യം മുന്നോട്ട് വച്ചിട്ടുള്ളത്. സർക്കാർ ഏജൻസികൾക്ക് ഉപയോ​ഗപ്പെടുത്താൻ കഴിയുന്ന ഭൂമിശാസ്ത്രപരമായ സൈറ്റുകൾ കുവൈത്തിൽ നിരവധിയുണ്ടെന്ന് കുവൈത്ത് സൊസൈറ്റി ഫോർ എർത്ത് സയൻസസ് പ്രസിഡൻ്റ് ഡോ. മുബാറക് അൽ ഹജ്‌രി പറഞ്ഞു. കുവൈത്ത് ഉൾക്കടലിൻ്റെ വടക്കുഭാഗത്ത് അൽ മുത്‌ല മുതൽ റാസ് അൽ സുബിയ വരെ വ്യാപിച്ചുകിടക്കുന്ന ജലൽ അൽ സൂർ പ്രദേശം കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഗർഭ അടയാളങ്ങളിലൊന്നാണ്. വിനോദസഞ്ചാരമായി ഉപയോഗിക്കാൻ കഴിയുന്ന അതിശയകരമായ പാറകൾ അവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News