മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: നിര്‍ണായക യോഗം മാറ്റി, കാരണം വ്യക്തമാക്കാതെ കേന്ദ്രം

  • 28/05/2024

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം മാറ്റി. ഡല്‍ഹിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണു മാറ്റിയത്. എന്നാല്‍ യോഗം മാറ്റാനുണ്ടായ കാരണം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. 

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം തമിഴ്നാട് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് യോഗം തീരുമാനിച്ചത്. എന്നാല്‍ കാരണം വ്യക്തമാക്കാതെ യോഗം മാറ്റുകയായിരുന്നു.

പഴയതു പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി (റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്‌ട്രിക് പ്രോജക്‌ട്സ്) യോഗം പരിഗണിക്കുമെന്നായിരുന്നു സൂചന.

പുതിയ അണക്കെട്ട് സംബന്ധിച്ച്‌ ജനുവരിയില്‍ കേരളം സമര്‍പ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തല്‍ സമിതിക്കു വിടുകയായിരുന്നു.

Related News