ചികിത്സക്കായി നാട്ടിൽ പോയ തൃശൂർ സ്വദേശി മരണപ്പെട്ടു.

  • 30/05/2024

കുവൈറ്റ് സിറ്റി : ചികിത്സക്കായി  നാട്ടിൽ പോയ തൃശൂർ സ്വദേശി മരണപ്പെട്ടു. തൃശൂർ ഗുരുവായൂർ ചൊവ്വല്ലൂർ പടി സ്വദേശി ഇബ്രാഹിം അബ്ദുൽ ഖാദർ ആണ് ഇന്ന് പുലർച്ചെ നാട്ടിൽ മരണപ്പെട്ടത്.  കുവൈറ്റിൽ നിന്നും നാട്ടിലേക്ക് ചികിത്സക്കായി  പോയതായിരുന്നു. നാല് മാസത്തോളമായി നാട്ടിൽ രോഗ ബാധിതനായി കിടപ്പിലായിരുന്നു. മകൻ അഖിൽ ഇസ്ലാഹി (കുവൈത്തിലുണ്ട്) ഭാര്യ സിജി. തൃശൂർ അസോസിയേഷൻ കുവൈറ്റ്  മുൻ കാല പ്രവർത്തകനും, കേഫാക് ഫുട്ബാൾ അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇബ്രാഹിം അബ്ദുൽ ഖാദർ. 

Related News