കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള തൊഴിൽ തർക്കം പരിഹരിച്ചു; റിക്രൂട്ട്മെൻ്റ് പുനരാരംഭിക്കാൻ ധാരണ

  • 24/06/2024


കുവൈത്ത് സിറ്റി: കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള സൗഹൃദ ബന്ധവും ഉഭയകക്ഷി സഹകരണവും മെച്ചപ്പെടുത്താനുള്ള പരസ്പര ആഗ്രഹത്തിൽ ഇന്നലെ ഉച്ചതിരിഞ്ഞ് സെയ്ഫ് പാലസിൽ ഒരു ഉഭയകക്ഷി യോഗം നടന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഫിലിപ്പീൻസിനെ പ്രതിനിധീകരിച്ച് മൈഗ്രൻ്റ് വർക്കേഴ്സ് അഡ്മിനിസ്ട്രേഷൻ അണ്ടർസെക്രട്ടറി ബെർണാഡ് ഒലാലിയ പങ്കെടുത്തു. കുവൈത്തിലേക്കുള്ള ഫിലിപ്പിനോ തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റ് പുനരാരംഭിക്കുന്നതിനുള്ള ഇരുപക്ഷവും തമ്മിൽ ധാരണയായി. വിശദമായ ചർച്ചകൾക്ക് ശേഷം കരാറിൽ എത്തുകയും ചെയ്തു. 

ഫിലിപ്പിനോ പൗരന്മാർക്ക് എല്ലാ സന്ദർശന വിസകളും തൊഴിൽ വിസകളും അനുവദിക്കുന്ന തരത്തിൽ കുവൈത്ത് ഏർപ്പെടുത്തിയ വിലക്ക് നീക്കും. വിദേശത്ത് മുൻകാല പ്രവൃത്തിപരിചയമുള്ള ഗാർഹിക തൊഴിലാളികൾക്ക് റിക്രൂട്ട്‌മെൻ്റ് അനുവദിക്കും. ഈ രണ്ട് തീരുമാനങ്ങളാണ് യോഗത്തിൽ ഉണ്ടായത്. ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട അതോറിറ്റികളെ ഉൾപ്പെടുത്തി സംയുക്ത സാങ്കേതിക പ്രവർത്തക സമിതി രൂപീകരിക്കാൻ ഇരു വിഭാഗവും സമ്മതിച്ചു. തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും ഭാവിയിൽ ഉണ്ടാകുന്ന ആശങ്കകളും പരിഹരിക്കാൻ ഈ കമ്മിറ്റി ഇടയ്ക്കിടെ യോഗം ചേരാനും ധാരണയായി.

Related News