3,622,500 പായ്ക്കറ്റ് പാൻ മസാല പിടിച്ചെടുത്ത് കുവൈറ്റ് കസ്റ്റംസ്

  • 25/06/2024


കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്ത് വൻ തോതിൽ പാൻമസാല വേട്ട. നോർത്തേൺ പോർട്ട് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷനിലെയും ഫൈലാക ദ്വീപിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ഷുവൈഖ് തുറമുഖം വഴി കടത്താൻ ശ്രമിച്ച ഏകദേശം 3,622,500 പാൻമസാല പാക്കറ്റുകൾ ആണ് പിടികൂടിയത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പാക്കിംഗ് ബോക്സുകൾ, സേഫുകൾ, ബാഗുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്കുള്ളിലാണ് പാൻ മസാല പായ്ക്കറ്റുകൾ ഒളിപ്പിച്ചിരുന്നത്. തുടർച്ചയായ രണ്ട് കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി അധികൃതർ വിശദീകരിച്ചു. 

വിവിധ പാക്കിംഗ് ബോക്സുകൾ, ക്യാബിനറ്റുകൾ, സ്റ്റോറേജ് ബാഗുകൾ, വസ്ത്ര കയറ്റുമതി എന്നിവയ്ക്കിടയിൽ നിരോധിത ഉൽപ്പന്നം സമർത്ഥമായി ഒളിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ സാധനങ്ങൾ എക്‌സ്‌റേ സ്‌കാനിംഗിന് വിധേയമാക്കി. ഉയർന്ന സാന്ദ്രത കണ്ടെത്തിയതോടെ സമഗ്രമായ പരിശോധനയും നടത്തി. ഈ തിരച്ചിലിൽ ആണ് 13,229,100 ടൺ ഭാരമുള്ള ഏകദേശം 3,622,500 പുകയില പാക്കറ്റുകൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.

Related News