രാഹുല്‍ ഗാന്ധിയുടെ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. 90 മിനിറ്റ് വാദം കേട്ട ശേഷവും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദം തുടര്‍ന്ന സാഹചര്യത്തില്‍ ബെഞ്ച് വാദം കേള്‍ക്കാന്‍ വിമുഖത കാണിച്ച് എഴുന്നേറ്റ് പോയി. വാദം അവസാനിപ്പിക്കാന്‍ കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും അഭിഭാഷകന്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല.
ആവശ്യമായ സമയം അനുവദിച്ചതാണെന്ന് കോടതി വീണ്ടും സൂചിപ്പിച്ചെങ്കിലും കേസില്‍ വീണ്ടും ചിലത് പറയാനുണ്ടെന്ന് അഭിഭാഷകന്‍ അശോക് പാണ്ഡെ വ്യക്തമാക്കി. നിങ്ങള്‍ ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും വാദം കേട്ടത് മതിയെന്നും വ്യക്തമാക്കി ബെഞ്ച് എഴുന്നേല്‍ക്കുകയായിരുന്നു. ജസ്റ്റിസ് റോയി, ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?