പുതിയ ക്രിമിനില്‍ നിയമ പ്രകാരം എല്ലാ കേസുകളിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ കോടതിയില്‍ നിന്ന് നീതി കിട്ടുന്ന തലത്തിലേക്ക് എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 90 ശതമാനം ശിക്ഷ ഉറപ്പാക്കുന്നതിലൂടെ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ വ്യക്തമാക്കി.
ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത, സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവുമാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതോടെ ലോകത്തിലെ ഏറ്റവും ആധുനികമായ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ ഇന്ത്യയിലാകുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് 10 മിനിറ്റിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ സൈക്കിള്‍ മോഷണമാണ് പുതിയ നിയമമനുസരിച്ചുള്ള ആദ്യ കേസെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ ഡല്‍ഹിയിലെ കമല മാര്‍ക്കറ്റില്‍ പൊതുവഴി തടസ്സപ്പെടുത്തി വണ്ടിയില്‍ നിന്ന് വെള്ളവും പുകയില ഉല്‍പന്നങ്ങളും വിറ്റതിന് വഴിയോര കച്ചവടക്കാരനെതിരെ ചുമത്തിയ കേസ് അന്വേഷണത്തിന് ശേഷം പൊലീസ് തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?