സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്ബുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ശിക്ഷ റദ്ദാക്കിയത്. റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മോചനത്തിനാവശ്യമായ ദയാധനം 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറി. ഓണ്‍ലൈൻ ആയി നടന്ന കോടതി നടപടികളില്‍ ജയിലില്‍ നിന്ന് അബ്ദുള്‍ റഹീമും പങ്കെടുത്തു.
രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് 18 വർഷത്തിലധികമായി റിയാദ് ജയിലില്‍ കഴിയുന്ന റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ കോടതി ഒപ്പുവെച്ചത്. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ റഹീം ജയില്‍ മോചിതനാകും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?