ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മർദിച്ച് അഞ്ചംഗ സംഘം. മധ്യപ്രദേശിലെ നർസിംഹ്പൂരില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ അഞ്ചുപേരെയും അറസ്റ്റ് ചെയ്തതായി ചിച്ചാലി പൊലീസ് അറിയിച്ചു.
കമാല്‍ ബസോർ എന്നയാളും കൂട്ടാളികളുമാണ് തന്നെ മർദിച്ചതെന്നാണ് 29കാരനായ യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ബൈക്ക് മോഷ്ടിച്ചുവെന്ന് പറഞ്ഞ് സംഘം തന്നെ കിഡ്‌നാപ് ചെയ്തുവെന്നും ശേഷം മുറിയില്‍ പൂട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു. മർദനത്തിനിടെ തനിക്ക് ഇലക്‌ട്രിക് ഷോക്ക് നല്‍കിയതായും ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചതായും ഇയാള്‍ പരാതിയില്‍ പറയുന്നുണ്ട്.
പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നഗേന്ദ്ര പടേരിയ അറിയിച്ചു.. യുവാവിനെ സംഘം കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?