രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി കരസേന. അഗ്നിവീർ അജയ്കുമാറിൻറെ കുടുംബത്തിന് 98 ലക്ഷം രൂപ ധനസഹായം നല്‍കി. 67 ലക്ഷം കൂടി നടപടികള്‍ പൂർത്തിയാക്കി നല്‍കും. അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് സഹായം നല്‍കിയില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ജനുവരിയില്‍ ജമ്മു കശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അജയ് കുമാർ വീരമൃത്യു വരിച്ചത്.
സൈന്യത്തിന്റെ വിശദീകരണം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. നേരത്തെ, വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കിയെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന കളവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?