ജേതാക്കള്‍ ഇന്ത്യയില്‍; വന്‍ സ്വീകരണമൊരുക്കി രാജ്യം

  • 03/07/2024

ട്വന്റി 20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഡല്‍ഹിയിലെത്തി. ബാര്‍ബഡോസില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിസിസിഐ ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് താരങ്ങള്‍ എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുമടക്കമുള്ളവര്‍ ടീമിനെ സ്വീകരിക്കും. ഡല്‍ഹിക്ക് പുറമെ, മുംബൈയിലും വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും. മറൈൻഡ്രൈവില്‍ നിന്ന് തുറന്ന വാഹനത്തില്‍ ഇന്ത്യൻ ടീം കപ്പുമായി സഞ്ചരിക്കും. ഒരു കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച ശേഷം വാങ്കഡെ സ്റ്റേഡിയത്തില്‍ വിജയാഘോഷ പരിപാടികള്‍ നടക്കും.

ക്യാപ്റ്റൻ രോഹിത് ശർമ കപ്പ് രാജ്യത്തിന് സമർപ്പിക്കും. അതിനിടെ, ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെയും ഇന്ന് പ്രഖ്യാപിക്കും എന്നാണ് സൂചന.

Related News