ഹേമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു

  • 04/07/2024

ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു. ഝാര്‍ഖണ്ഡ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മുമ്ബാകെയാണ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് രാജിവെച്ച്‌ ജയിലില്‍ പോയ ഹേമന്ത് സോറന്‍ അഞ്ചുമാസത്തിനുശേഷമാണ് വീണ്ടും മുഖ്യമന്ത്രിപദത്തിലേക്കെത്തുന്നത്. ഈയിടെയാണ് ജയില്‍മോചിതനായത്. ഹേമന്ത് സോറന് മടങ്ങിയെത്താന്‍ വഴിയൊരുക്കുന്നതിന് ചംപയ് സോറന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.

ഏതാനും മാസത്തിനുള്ളില്‍ ഝാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതുവരെ ചംപയ് സോറന്‍ തന്നെ തുടരുമെന്നായിരുന്നു സൂചന. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന ഇന്ത്യ സഖ്യ യോഗത്തില്‍ ഹേമന്ത് സോറനെ വീണ്ടും നിയമസഭാകക്ഷി നേതാവാക്കാന്‍ ധാരണയിലെത്തുകയായിരുന്നു.

Related News