ഹഥ്‌റസില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാന്‍ ഇടയായ സംഭാവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡല്‍ഹി പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇയാളെ ഉത്തർപ്രദേശ് പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മുഖ്യപ്രതിയും കീഴടങ്ങിയത്. മുഖ്യ സേവദാര്‍ ആയി ദേവ് പ്രകാശ് മധൂക്കറാണ് പ്രധാന പ്രതി എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് ഒരുലക്ഷം രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബ എന്ന സൂരജ്പാല്‍ നാരായണ്‍ ഹരിയ്ക്കു വേണ്ടി നടത്തിയ പരിപാടിയിലാണ് അപകടമുണ്ടായത്.
ഭോലെ ബാബയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. എഫ് ഐആറില്‍ ഭോലെ ബാബയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. സംഭവവുമായിബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആവശ്യമെങ്കില്‍ ഭോലെ ബാബയുടെ താമസസ്ഥലത്ത് അന്വേഷണംനടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?