പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23-ന് പാർലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി നിർമല സീതാരാമൻ ആകും ബജറ്റ് അവതരിപ്പിക്കുക.
ജൂലായ് 22ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും. പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഇത് രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബായി ഈ വർഷം ആദ്യത്തില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
23-ന് തന്റെ ഏഴാം ബജറ്റ് അവതരിപ്പിക്കുന്നതോടെ നിർമല സീതാരാമൻ ഏറ്റവുംകൂടുതല്‍ ബജറ്റവതരണം നടത്തിയ മൊറാർജി ദേശായിയുടെ പേരിലുള്ള റെക്കോർഡ് മറിടക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?