പ്രളയക്കെടുതിയില്‍ അസം: ലക്ഷക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാംപില്‍; മരണസംഖ്യ 66 ആയി

  • 07/07/2024

അസമിലെ പ്രളയത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കുട്ടികളടക്കം 8 പേർക്ക് കൂടി മരിച്ചു. ഇതോടെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. സംസ്ഥാനത്താകെ 98 ഓളം ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോർട്ടുകള്‍. 

68000ത്തോളം ഹെക്ടർ കൃഷി നശിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. പ്രളയത്തില്‍ വീട് നഷ്ടമായവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുള്‍പ്പെടുത്തി പുതിയ വീടുകള്‍ നല്‍കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പ്രഖ്യാപിച്ചു.

കാംരൂപ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബ് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 24 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. ധുബ്രി, ദാരാങ്ക്, കച്ചര്‍, ബര്‍പേത, മോറിഗാവ് തുടങ്ങിയ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

Related News