കുവൈറ്റ് അമീറിനെ വിമർശിച്ചു; അറസ്റ്റ് ചെയ്യാൻ ഉത്തരവ്

  • 10/07/2024


കുവൈത്ത് സിറ്റി: ഹിസ് ഹൈനസ് അമീറിനെ വിമർശിച്ചതിൻ്റെ പേരിൽ ഒരു പൗരനെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. മുഹറം മാസത്തിൽ ഹുസൈനിയാസിൻ്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ഷിയാ വിഭാഗത്തിൻ്റെ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടിക്രമങ്ങളെ വിമർശിച്ച് പൗരൻ ഒരു സോഷ്യൽ മീഡിയ സൈറ്റിൽ പോസ്റ്റിടുകയായിരുന്നു. എമിറേറ്റിൻ്റെ സ്ഥാനത്തെ അപമാനിക്കുകയും അമീറിൻ്റെ അവകാശങ്ങളെയും അധികാരത്തെയും വെല്ലുവിളിക്കുകയും ചെയ്യുന്നതാണ് പോസ്റ്റ് എന്ന് പ്രോസിക്യൂഷൻ വിശദീകരിച്ചു.

Related News