വിഴിഞ്ഞം തുറമുഖത്ത് ആദ്യമായെത്തിയ കണ്ടെയ്നര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകും. ഇന്ന് തിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മടക്കം മറ്റന്നാള്‍ ആയിരിക്കും. കണ്ടെയ്നറുകള്‍ ഇറക്കുന്നത് വൈകുന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.
ചൈനയില്‍ നിന്ന് എത്തിയ കപ്പല്‍ കൊളംബോയിലേക്കാണ് തിരിച്ചു പോകുക. ഫീഡര്‍ വെസ്സലുകള്‍ എത്തുന്നതും വൈകും. ഇന്ന് രാവിലെയെത്തിയ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സബാന്ദ സോനോവാളും ചേര്‍ന്നാണ് ഔദ്യോഗികമായി സ്വീകരിച്ചത്. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?