മയക്കുമരുന്നുമായി പിടിക്കപ്പെട്ടു; സിവിൽ സർവീസ് ബ്യൂറോയിൽ ജോലി ചെയ്യുന്ന പ്രവാസിയെ നാടുക‌ടത്തി

  • 24/07/2024


കുവൈത്ത് സിറ്റി: സിവിൽ സർവീസ് ബ്യൂറോയിൽ ജോലി ചെയ്യുന്ന ഒരു പ്രവാസി ഉപദേഷ്ടാവിനെ രാജ്യത്ത് നിന്ന് നാടുകടത്തി. മയക്കുമരുന്ന് കൈവശം വച്ചതിനും അബോധാവസ്ഥയിൽ പിടിക്കപ്പെടുകയും ചെയ്ത കുറ്റത്തിനാണ് നാടുകടത്തൽ. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എമർജൻസി പോലീസിൽ നിന്നുള്ള പട്രോളിംഗ് സംഘമാണ് ഉപദേഷ്ടാവിനെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും പിടികൂടിയത്. രണ്ട് പേരും ഒരേ നാട്ടുകാരാണ്. ഇവരിൽ നിന്ന് ഹാഷിഷും പിടിച്ചെടുത്തിരുന്നു. മക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരായ അവരെ തുടർന്ന് നാർക്കോട്ടിക്സ് ജനറൽ ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്തു. ഇതിന് ശേഷമാണ് നാടുകടത്തിലിന് റഫർ ചെയ്തു.

Related News