ബംഗ്ലാദേശ് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമമെന്നത് ഊതിവീർപ്പിച്ച പ്രചാരണമെന്ന് മുഹമ്മദ് യൂനുസ് അവകാശപ്പെട്ടു. സാഹചര്യം തിരിച്ചറിയാൻ ഇന്ത്യയിലെ മാധ്യമ പ്രവർത്തകരെ ബംഗ്ലാദേശിലേക്ക് അയക്കണമെന്ന് യൂനുസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും ബംഗ്ലാദേശ് പൂർവസ്ഥിതിയിലെത്താൻ ഇന്ത്യയുടെ സഹകരണം വേണമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു.
സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലേദശിലെ ഹിന്ദുക്കളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉന്നയിച്ചിരുന്നു. ഇന്നലെയാണ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി മോദിയെ വിളിച്ചത്. സംഭാഷണത്തില്‍ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പരാമർശ വിഷയമായില്ലെന്നാണ് സൂചന. ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ എവിടെയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഹസീന എത്രകാലം ഇന്ത്യയില്‍ തുടരുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഇടക്കാല സർക്കാർ ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഹസീന തിരികെ രാജ്യത്തെത്തുമെന്ന് അവരുടെ മകൻ നേരത്തെ പറഞ്ഞിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?