ആഫ്രിക്കൻ രാജ്യങ്ങളില്‍ എം പോക്സ് (മങ്കി പോക്സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും അതീവ ജാഗ്രതാ നിർദ്ദേശം. കനത്ത ജാഗ്രത വേണമെന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും രാജ്യാതിർത്തികളിലും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ബംഗ്ലാദേശ് പാകിസ്ഥാൻ അതിർത്തികളും ജാഗ്രത വേണമെന്നാണ് നിർദ്ദേശം. എം പോക്സ് വ്യാപനത്തിന്‍റെ ആശങ്കയിലാണ് ലോകം. എം പോക്സ് പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നും ഇവർക്ക് ചികിത്സ ഉറപ്പാക്കണമെന്നുമാണ് കേന്ദ്രം വിമാനത്താവളങ്ങളിലും അതിർത്തിയിലും നല്‍കിയിരിക്കുന്ന നിർദ്ദേശം. എം പോക്സ് രോഗികളെ ക്വാറന്‍റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ദില്ലിയില്‍ മൂന്ന് സർക്കാർ ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റാം മനോഹർ ലോഹ്യ ഹോസ്പിറ്റല്‍, സഫ്ദർജംഗ് ഹോസ്പിറ്റല്‍, ലേഡി ഹാർഡിംഗ് ഹോസ്പിറ്റല്‍ എന്നിവടങ്ങളിലാണ് ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?