കേന്ദ്ര സഹ മന്ത്രിയായി മൂന്നാം മോദി മന്ത്രിസഭയില്‍ അംഗമായ ജോര്‍ജ് കുര്യന് മധ്യപ്രദേശത്തില്‍ നിന്നു രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ജോര്‍ജ് കുര്യനടക്കം രാജ്യസഭയിലേക്ക് മത്സരിക്കുന്ന 9 സ്ഥാനാര്‍ഥികളുടെ പേരും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റൊരു കേന്ദ്ര മന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്നു മത്സരിക്കും. സെപ്റ്റംബര്‍ മൂന്നിനാണ് 12 സീറ്റുകളിലേക്കുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പ്. നമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 14നു ആരംഭിച്ചിരുന്നു. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?