കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ മാനസികമായി തകര്‍ത്തുവെന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇല്ലാതായെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വ്യാഴാഴ്ച ജമ്മുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബും ശേഷവും പ്രധാനമന്ത്രി മോദിയുടെ ശരീരഭാഷ മാറിയെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെ ഭരണഘടനയില്‍ ശ്രദ്ധ ചെലുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ താൻ ദിവസവും പാർലമെൻ്റില്‍ കാണാറുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവർത്തകർ തകര്‍ത്തുവെന്നും രാഹുല്‍ പറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കടക്കാനായില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്ബുള്ള പ്രധാനമന്ത്രിയല്ല ഇപ്പോഴെന്നും ചൂണ്ടിക്കാട്ടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?