കൊല്‍ക്കത്ത പീഡനക്കൊല; ഇന്ന് ആശുപത്രിക്ക് മുന്നില്‍ ബഹുജന പ്രക്ഷോഭം

  • 23/08/2024

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സമരം അവസാനിപ്പിക്കാതെ കൊല്‍ക്കത്തയിലെ ഡോക്ടർമാർ. ഇന്ന് ആശുപത്രിക്ക് മുൻപില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ആശുപത്രി ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പലിന് എതിരായ സി.ബി.ഐ അന്വേഷണവും പുരോഗമിക്കുകയാണ്. 

വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ജോലിയില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുകയാണ് ആർജി കർ ആശുപത്രിയിലെ ഡോക്ടർമാർ. കൊല്‍ക്കത്തയില്‍ ഇന്ന് ബഹുജനപ്രക്ഷോഭത്തിനു ആഹ്വാനം ചെയ്തിട്ടുണ്ട്. സി.ബി.ഐ സംഘത്തെ കാണുവാനും ആലോചനയുണ്ട്. അതേസമയം ആശുപത്രിക്ക് സി.ഐ.എസ്.എഫ് ആണ് സുരക്ഷ ഒരുക്കുന്നത്. സുപ്രിം കോടതിയുടെ നിർദേശപ്രകാരമാണ് ആശുപത്രിയുടെ സുരക്ഷ ചുമതല സേന ഏറ്റെടുത്തത്.

Related News