സമരം ചെയ്യുന്ന കര്‍ഷകരെ ശ്രദ്ധിക്കൂ, അവരുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കൂ; കേന്ദ്രത്തോട് വിനേഷ് ഫോഗട്ട്

  • 31/08/2024

പ്രതിഷേധിക്കുന്ന കര്‍ഷകര്‍കരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഒളിംപിക്‌സ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുകയും പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്യണമെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു. 

സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ 200 ദിവസം തികയുന്നതിന്റെ ഭാഗമായി പകല്‍ സമയത്ത് മഹാപഞ്ചായത്ത് നടത്തി. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തി പോയിന്റുകളില്‍ കര്‍ഷകരുടെ മാര്‍ച്ച്‌ സുരക്ഷാ സേന തടഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.

Related News