കുവൈത്തിൽ കടകൾക്കും ബൂത്തുകൾക്കും പുറത്ത് സാധനങ്ങൾ വിപണനം ചെയ്യുന്നതിന് നിരോധനം

  • 01/10/2024


കുവൈത്ത് സിറ്റി: ഷോപ്പുകൾക്കും ഡിസ്പ്ലേ ഔട്ട്‌ലെറ്റുകൾക്കും (ബൂത്തുകൾ) പുറത്ത് സാധനങ്ങൾ വിപണനം ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതും നിരോധിച്ച് ഉത്തരവ്. വാണിജ്യ വ്യവസായ മന്ത്രാലയം 2024ലെ മന്ത്രിതല പ്രമേയം നം. 198 പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിയമവിരുദ്ധമോ ലൈസൻസില്ലാത്തതോ ആയ വാണിജ്യ നടപടികൾ തടയുന്നതിലൂടെ ഉപഭോക്തൃ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയുക്ത ലൊക്കേഷനുകൾക്ക് പുറത്ത് സാധനങ്ങൾ വിപണനം ചെയ്യുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ അനുവദിക്കില്ല. കൂടാതെ ഈ അതിരുകൾക്ക് പുറത്ത് നടക്കുന്ന ഏതെങ്കിലും വിൽപ്പനയോ പ്രമോഷനുകളോ നിയമലംഘനമായി കണക്കാക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Related News