ഹവാലിയിൽ റെസ്റ്റോറൻ്റിന് പുറത്ത് പ്രവാസിയെ ആക്രമിച്ച രണ്ട് പേർക്കായി തെരച്ചിൽ

  • 10/10/2024


കുവൈത്ത് സിറ്റി: തർക്കത്തെത്തുടർന്ന് റെസ്റ്റോറൻ്റിന് പുറത്ത് അറബ് പ്രവാസിയെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർക്കായി ഹവല്ലി ഡിറ്റക്ടീവുകൾ തെരച്ചിൽ ആരംഭിച്ചു. ആക്രമണത്തിനും അസഭ്യം പറഞ്ഞതിനും അപകീർത്തിപ്പെടുത്തുന്നതിനും സ്വത്ത് നശിപ്പിക്കുന്നതിനും പ്രവാസി കേസ് ഫയൽ ചെയ്തിട്ടുണ്ട്. അക്രമത്തിനിടെയുണ്ടായ പരിക്കുകൾ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും അദ്ദേഹം സമർപ്പിച്ചു. 
അക്രമികളിൽ ഒരാൾ തന്നെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തപ്പോൾ മറ്റൊരാൾ ഫോൺ പിടിച്ചെടുത്ത് നശിപ്പിച്ചതായി പരാതിയിൽ പറയുന്നു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

Related News